പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം ഉള്‍പ്പെടെയുള്ള നവീകരണത്തിന് എം.പി. ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചതായി ആന്റോ ആന്റണി എം.പി പറഞ്ഞു. തിരുവല്ല റെയില്‍വേ സ്റ്റേഷന് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദക്ഷിണ റെയില്‍വേയുടേയും വനം വന്യജീവി വകുപ്പിന്റേയും സഹകരണത്തോടെയാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. റെയില്‍വേയുടെ കൗണ്ടറില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ആലേഖനം ചെയ്ത് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററായി ക്രമീകരിച്ചിരിക്കുന്നു. ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഡി.റ്റി.പി.സി.യുടെ നേതൃത്വത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ക്രമീകരിച്ചിട്ടുണ്ട്.
ചടങ്ങില്‍ തിരുവല്ല നഗരസഭാ ചെയര്മാന് കെ.വി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
Discussion about this post