തിരുവനന്തപുരം: സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജനുവരിയില്‍ വിവിധ ജില്ലകളിലെ സിറ്റിംഗുകള്‍ ചുവടെ പറയുന്ന തീയതികളില്‍ അതതു ജില്ലകളിലെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലും നടത്തും. കമ്മിഷനില്‍ നിന്നും നേരിട്ടോ ബന്ധപ്പെട്ട സഹകരണ ബാങ്കുകള്‍ മുഖേനയോ വിചാരണയ്ക്ക് ഹാജരാകാന്‍ നോട്ടിസ് ലഭിച്ചവര്‍ മാത്രം ബന്ധപ്പെട്ട രേഖകള്‍ സഹിതം വിചാരണക്കായി ഹാജരാകണം.
ജനുവരി 14, 15 – കണ്ണൂര്‍ ജില്ല (കണ്ണൂര്‍ സര്‍ക്കാര്‍ അതിഥി മന്ദിരം) – രാവിലെ പത്ത് മണി മുതല്‍ 12.30 വരെ, 21, 22 – വയനാട് ജില്ല (സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ അതിഥി മന്ദിരം) – രാവിലെ പത്ത് മണി മുതല്‍ 12.30 വരെ, 28, 29 – ഇടുക്കി ജില്ല (നെടുങ്കണ്ടം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്) – രാവിലെ പത്ത് മണി മുതല്‍ 12.30 വരെ.












