തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തില്‍ വീരമൃത്യുവരിച്ചവരെ അനുസ്മരിച്ച് ജനുവരി 30 ശനിയാഴ്ച രാവിലെ 11 മണിക്ക് രണ്ട് മിനിട്ട് മൗനം ആചരിക്കുന്നതിന് എല്ലാ വകുപ്പ് മേധാവികളും, ജില്ലാ കളക്ടര്‍മാരും, പെതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.












