തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലികഴിച്ചവരുടെ സ്മരണാര്‍ത്ഥം ജനുവരി 30-ന് രാവിലെ 11 മണിക്ക് രണ്ട് മിനിട്ട് മൗനം ആചരിക്കും. ഈ സമയം ഓരോരുത്തരും അവരവരുടെ സഞ്ചാരത്തിനും പ്രവര്‍ത്തനത്തിനും വിരാമമിട്ട് വീരമൃത്യു വരിച്ചവരെ സ്മരിച്ച് രണ്ട് മിനിട്ട് മൗനം ആചരിക്കും. എല്ലാ വകുപ്പ് മേധാവികളും, ജില്ലാ കളക്ടര്‍മാരും, പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ പരിപത്രം പുറപ്പെടുവിച്ചു













Discussion about this post