വാഷിങ്ടണ്‍: കനത്ത മഞ്ഞുവീഴ്ചയില്‍ അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ജനജീവിതം ദുരിതത്തിലായി. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ ശക്തിയേറിയ കാറ്റാണ് വീശിക്കൊണ്ടിരിക്കുന്നത്. ഹിമവാതം ഞായറാഴ്ച തീരത്തെത്തുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പത്തോളം സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത മഞ്ഞുവീഴ്ച കാരണം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 7000 വിമാന സര്‍വീസുകള്‍ റദ്ദാക്കി. കിഴക്കന്‍ മേഖലയിലെ റെയില്‍, വ്യോമ ഗതാഗതങ്ങളും തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം താറുമാറായത് ജനങ്ങളെ ദുരിതത്തിലാക്കി.
മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ ഇതിനകം 19 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post