ഇസ്‌ലാമാബാദ്: പത്താന്‍കോട് വ്യോമസേനാകേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പിന്നില്‍ ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനു പങ്കുണ്‌ടെന്നു തെളിയിക്കാന്‍ സാധിക്കുന്ന യാതൊരു രേഖകളും ലഭിച്ചിട്ടില്ലെന്നു പാക്കിസ്ഥാനിലെ പ്രത്യേക അന്വേഷണസംഘം. ഇതു സംബന്ധിച്ച ഇന്ത്യയുടെ വാദങ്ങള്‍ പാക്കിസ്ഥാന്‍ തള്ളി.
പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിനും സഹോദരന്‍ റൗഫ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കു പങ്കുള്ളതായി തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു. തുടര്‍ന്ന് പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം മസൂദിനെയും സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ റൗഫിനെയും അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു.
Discussion about this post