Thursday, August 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ആറ്റുകാല്‍ പൊങ്കാല: പ്ലാസ്റ്റിക് ദുരുപയോഗവും ശബ്ദമലിനീകരണവും ശിക്ഷാര്‍ഹം

by Punnyabhumi Desk
Feb 8, 2016, 06:48 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്ന ഭക്തജനങ്ങള്‍ക്ക് ഭക്ഷണപാനീയങ്ങള്‍ വിതരണംചെയ്യാന്‍ പ്ലാസ്റ്റിക്പാത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.

അന്നദാനം നടത്തുന്ന സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം. ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങള്‍ ഭക്തജനങ്ങള്‍ ഒപ്പം കരുതി പ്ലാസ്റ്റിക് ദുരുപയോഗം ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പൊങ്കാലയുമായി ബന്ധപ്പെട്ട് നഗരത്തില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ദിഷ്ട ഡെസിബലില്‍ കൂടുതല്‍ ശബ്ദത്തില്‍ മൈക്ക്‌സെറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചാലും നടപടിയുണ്ടാകും. ജില്ലയ്ക്കു പുറത്തുനിന്നുള്ള മൈക്ക് ഓപ്പറേറ്റര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സത്യവാങ്മൂലവും ഹാജരാക്കി ബന്ധപ്പെട്ട ഓഫീസില്‍ നിന്ന് അനുമതി വാങ്ങാതെ ജില്ലയിലൊരിടത്തും മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിക്കരുത്. വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും അലോസരമുണ്ടാക്കുന്ന വിധത്തില്‍ ശബ്ദമലിനീകരണം നടത്തുന്നവരെ കണ്ടെത്താന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിക്കും.

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തജനങ്ങള്‍ക്ക് ആവശ്യത്തിന് ശുദ്ധജലവും ഗതാഗത സൗകര്യങ്ങളും താത്കാലിക പൊതു ടോയ്‌ലറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നും വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് വേണ്ട സൗകര്യമൊരുക്കണമെന്നും ഇതര സംസ്ഥാനത്തുനിന്നുള്ള ഭക്തരുടെ സൗകര്യാര്‍ത്ഥം ബസുകളില്‍ ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദ്, ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രിക, ആര്‍.ഡി.ഒ. മധു ഗംഗാധര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies