മിര്‍പുര്‍: ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. ശ്രീലങ്കയെ 97 റണ്‍സിനു തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. 268 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 42.4 ഓവറില്‍ 170 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. ഇന്ത്യയ്ക്കുവേണ്ടി മയാങ്ക് ഡാഗര്‍ മൂന്ന് വിക്കറ്റും അവേഷ് ഖാന്‍ രണ്ടു വിക്കറ്റും നേടി.
വെസ്റ്റ് ഇന്‍ഡീസ്-ബംഗ്ലാദേശ് രണ്ടാം സെമിഫൈനല്‍ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.
Discussion about this post