കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയും സുശീല്‍ കൊയ്‌രാള (78) അന്തരിച്ചു. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റുമായ സുശീല്‍ കൊയ്‌രാള ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2014 ഫിബ്രവരിയിലാണ് നേപ്പാളിലെ ആറാമത്തെ പ്രധാനമന്ത്രിയായി സുശീല്‍ കൊയ്രാള അധികാരമേറ്റത്. 2015 ഒക്ടോബറില്‍ സ്ഥാനമൊഴിഞ്ഞു.
ഇന്ത്യയിലെ ബനാറാസില്‍ 1939 ആഗസ്ത് 12നായിരുന്നു ജനനം. 1955ലാണ് നേപ്പാളി കോണ്‍ഗ്രസില്‍ അംഗമായി. വിമാന റാഞ്ചലുമായി ബന്ധപ്പെട്ട് മൂന്നു വര്‍ഷം ഇന്ത്യയില്‍ ജയിലിലായിരുന്നു. മുന്‍ നേപ്പാള്‍ പ്രസിഡന്റ് ഗിരിജാപ്രസാദ് കൊയ്രാളയുടെ മരണത്തെത്തുടര്‍ന്ന് 2008ല്‍ നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റായി.












