തിരുവനന്തപുരം: ബാങ്ക് മുഖേന പെന്ഷന് കൈപ്പറ്റുന്ന സംസ്ഥാന പെന്‍ഷന്‍കാര്‍ പരിഷ്കരണത്തിനുള്ള അപേക്ഷയുടെ പൂരിപ്പിച്ച മൂന്ന് പകര്‍പ്പുകള്‍ ബന്ധപ്പെട്ട ബാങ്കുകളില്‍ സമര്‍പ്പിക്കണമെന്ന് ധനവകുപ്പ് അറിയിച്ചു. ബാങ്കുകള്‍ ഈ അപേക്ഷകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിശ്ചിത പ്രൊഫോര്‍മയില്‍ ആവശ്യമായ രേഖപ്പെടുത്തലുകളോടെ മാനേജര്‍ സാക്ഷ്യപ്പെടുത്തിയ പെന്ഷണര് സമര്‍പ്പിച്ച അപേക്ഷയുടെ മൂന്ന് പകര്‍പ്പുകള്‍ സഹിതം ഏറ്റവും അടുത്തുള്ള ട്രഷറിയില്‍ ഏല്‍പ്പിക്കണം.
ട്രഷറി അധികാരികള്‍ പെന്ഷന് പരിഷ്കരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതിനുശേഷം പരിഷ്കരിച്ച പെന്ഷന് തുക ബന്ധപ്പെട്ട ബാങ്ക് വഴി വിതരണം ചെയ്യും. പെന്ഷന് പരിഷ്കരണത്തിനുള്ള അപേക്ഷയുടെ മലയാള പരിഭാഷ ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.finance.kerala.gov.in) ലഭിക്കും. ബാങ്ക് മുഖേന പെന്ഷന് കൈപ്പറ്റുന്നവര്‍ക്ക് പരിഷ്കരിച്ച പെന്‍ഷനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതില്‍ ആശയ കുഴപ്പം നിലനില്‍ക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അറിയിപ്പ്.
Discussion about this post