പത്തനംതിട്ട: ശബരിമല തീര്‍ഥാടന പാതയിലെ നിലയ്ക്കലില്‍ ദേശീയ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യഘട്ട മത്സരങ്ങള്‍ ആരംഭിച്ചു. വ്യക്തിഗത മത്സരങ്ങളാണ് ആദ്യം നടന്നത്. 27 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. 24 സംസ്ഥാനങ്ങളില്‍ നിന്നായി 481 താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. വനമേഖലയില്‍ ആദ്യമായാണ് മത്സരം സംഘടിപ്പിച്ചത്.
Discussion about this post