വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണില്‍ മാഡിസണ്‍ ജൂനിയര്‍ ഹൈസ്‌കൂളില്‍ തിങ്കളാഴ്ച് നടന്ന വെടിവെയ്പ്പില്‍ നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ട് കുട്ടികള്‍ക്ക് വെടികൊണ്ടുളള പരിക്കാണെന്നും മറ്റു രണ്ട് പേര്‍ക്ക് മുര്‍ച്ചയുളള ആയുധം കൊണ്ടോ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പരിക്കേല്‍ക്കുകയോ ചെയ്തതാകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. 14 വയസ്സുകാരനാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ നിറയൊഴിച്ചത്. ആക്രമണം നടത്തിയ വിദ്യാര്‍ഥിയെ പോലിസ് അറസ്റ്റുചെയ്തു.












