ന്യൂഡല്‍ഹി: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം സുരക്ഷാകാരണങ്ങളാല്‍ കൊല്‍ക്കത്തയിലേക്ക് മാറ്റി. മാര്‍ച്ച് 19ന് വൈകിട്ട് 7.30 മുതല്‍ ഈഡന്‍ ഗാര്‍ഡന്‍സിലാകും മത്സരം നടക്കുക. ധര്‍മശാലയില്‍ മത്സരം കാണാനായി ടിക്കറ്റ് എടുത്തിട്ടുള്ളവര്‍ക്ക് കൊല്‍ക്കത്തയിലേക്ക് ടിക്കറ്റ് മാറ്റി നല്‍കും. ടിക്കറ്റ് ആവശ്യമില്ലാത്തവര്‍ക്ക് പണം മടക്കി നല്‍കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post