അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ഗുവന്‍ പാര്‍ക്കില്‍ പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ട് 6.40 ന് നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 34 പേര്‍ മരിച്ചു. 125 പേര്‍ക്ക് പരിക്കേറ്റു. ഒരു ബസ്സടക്കം നിരവധി വാഹനങ്ങള്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് കത്തിനശിച്ചു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ കുര്‍ദ്ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) യാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കരുതുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post