ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം പുതിയ മേല്‍ശാന്തിയായി പട്ടാമ്പി, കിഴായൂര്‍ പള്ളിശ്ശേരി മനയ്ക്കല്‍ ഹരീഷ് നമ്പൂതിരി (36) തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാമതാണ് ഹരീഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. 2013 ഒക്ടോബര്‍ ഒന്നുമുതല്‍ ആറുമാസം ഇദ്ദേഹം ക്ഷേത്രം മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പരേതനായ ശാസ്തൃശര്‍മന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനാണ് ഹരീഷ് നമ്പൂതിരി.
Discussion about this post