തിരുവനന്തപുരം: ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 21 മുതല്‍ സംഘടിപ്പിച്ച അഖിലേന്ത്യാ സിവില്‍ സര്‍വ്വീസ് ഷട്ടില്‍ ടൂര്‍ണമെന്റില്‍ പുരുഷ ടീം ചാമ്പ്യന്‍ഷിപ്പ് വിഭാഗത്തില്‍ ബെന്നറ്റ് ആന്റണി (എ.ജി കേരള) ക്യാപ്റ്റനായ ആര്‍.എസ്.ബി. കൊച്ചി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ആര്‍.എസ്.ബി. ഹൈദരാബാദും മൂന്നാം സ്ഥാനം ആര്‍.എസ്.ബി ചണ്ഡിഗഡും നേടി. വനിതാ വിഭാഗത്തില്‍ ആര്‍.എസ്.ബി.മുബൈ, ആര്‍.എസ്.ബി കല്‍ക്കത്ത, ആര്‍.എസ്.ബി ഹൈദരാബാദ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എല്ലാ സംസ്ഥാനങ്ങളിലെയും ടീമുകള്‍ക്കു പുറമെ റീജിയണല്‍ സ്‌പോര്‍ട്‌സ് ബോര്‍ഡ് ഉള്‍പ്പെടെ 40 ഓളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഏകദേശം 500 ല്‍ പരം കളിക്കാരാണ് ആറ് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ മാറ്റുരച്ചത്. സമാപന സമ്മേളനത്തില്‍ പൊതു ഭരണ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ജേക്കബ് പുന്നൂസ് യുവജനകാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജ്ജന്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു
Discussion about this post