ലഹോര്‍: ലാഹോര്‍ നഗരത്തിലെ പാര്‍ക്കില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി. മരിച്ചവരില്‍ 29 പേര്‍ കുട്ടികളാണ്. പരുക്കേറ്റ മുന്നൂറ്റില്‍ നാല്പതു പേരില്‍ 29 പേരുടെ നില ഗുരുതരമാണ്. താലിബാന്റെ ഒരു വിഘടിത വിഭാഗമായ ജമാഅത് ഉര്‍ അഹ്‌റാര്‍ ആണു സ്‌ഫോടനം നടത്തിയത്.
പാക്കിസ്ഥാന്റെ ഹൃദയഭൂമിയായി അറിയപ്പെടുന്ന ലഹോര്‍ ആക്രമണത്തില്‍ പരുക്കേറ്റവരെ പ്രധാനമന്ത്രി നവാസ് ഷരീഫ് ആശുപത്രികളിലെത്തി സന്ദര്‍ശിച്ചു.
Discussion about this post