ചിറയിന്‍കീഴ്: ശാര്‍ക്കര മീനഭരണി മഹോത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച രാവിലെ 9.50 ഓടെ ക്ഷേത്രതന്ത്രി തരണനല്ലൂര്‍ സജി നമ്പൂതിരിപ്പാടിന്റെയും ക്ഷേത്ര മേല്‍ശാന്തി പറമ്പില്‍മഠം ശ്രീനിവാസന്‍പോറ്റിയുടെയും മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്.
ക്ഷേത്ര ഉപദേശകസമിതിപ്രസിഡന്റ് സുഗതന്‍, സെക്രട്ടറി അജയന്‍, വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ നായര്‍, ഭണ്ഡാരപ്പിള്ള ശശികുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രവി മറ്റ് ദേവസ്വം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
Discussion about this post