കൊച്ചി: മുന്‍ മന്ത്രി കെ.എം. മാണി ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ വിജിലന്‍സ് എസ്.പി. സുകേശനെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാത്ത സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്. ഇക്കാര്യത്തില്‍ കോടതി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. ബാര്‍ കോഴ കേസില്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.












