മൊഹാലി: ഐപിഎല്‍ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിന് ജയം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഗുജറാത്ത് ലയണ്‍സ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: പഞ്ചാബ് ഇരുപത് ഓവറില്‍ ആറ് വിക്കറ്റിന് 161, ഗുജറാത്ത് 17.4 ഓവറില്‍ അഞ്ച് വിക്കറ്റിന് 162.
ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് ഗുജറാത്ത് ജയം സ്വന്തമാക്കിയത്. ഫിഞ്ച് 47 പന്തുകളില്‍ 74 റണ്‍സ് നേടി. ഫിഞ്ച് തന്നെയാണ് കളിയിലെ താരം. ഗുജറാത്തിന് വേണ്ടി ഡ്വെയ്‌ന്‍ ബ്രാവോ നാല് വിക്കറ്റും രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകളും നേടി.
Discussion about this post