തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും സമ്മദിദായകര്‍ക്ക് വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ജീവനക്കാരായ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് മെയ് ഏഴ്, ഒന്‍പത്, 10, 11 തീയതികളില്‍ ഡ്യൂട്ടി ലീവ് അനുവദിക്കുന്നതിന് വകുപ്പ് തലവന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ ഉത്തരവായി. അതത് മേഖലയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തി രേഖാമൂലം സ്ലിപ്പുകള്‍ വിതരണം ചെയ്യും.












