ഫോര്‍ട് മക്മറെ: കാനഡയില്‍ വന്‍നാശം വിതച്ച കാട്ടുതീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. കാട്ടുതീ വ്യാപിച്ചതിനത്തുടര്‍ന്ന് പടിഞ്ഞാറന്‍ കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയില്‍നിന്ന് എണ്‍പതിനായിരത്തിലധികം പേരെ ഒഴിപ്പിച്ചിരുന്നു
തീ അയല്‍ പ്രവിശ്യയായ സസ്‌കാചിവാനിലേക്കും പടര്‍ന്നേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പുനല്‍കി. 20,000 ഹെക്ടര്‍ പ്രദേശം അഗ്‌നിവിഴുങ്ങിക്കഴിഞ്ഞു. വൈദ്യുതിബന്ധം താറുമാറായി. കുടിവെള്ളസ്രോതസ്സുകളെയും ബാധിച്ചു. ആയിരത്തിയഞ്ഞൂറിലധികം വീടുകള്‍ ഇതുവരെ നശിച്ചു.
Discussion about this post