ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ സന്ദര്‍ശിക്കും. ജൂണ്‍ നാല്, അഞ്ച് തീയതികളിലാണ് സന്ദര്‍ശനം. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം.
ഖത്തറില്‍ നിന്ന് കൂടുതല്‍ നിക്ഷേപസാധ്യതകള്‍ ലക്ഷ്യമിട്ടാണ് മോദി ഖത്തറിലേക്ക് തിരിക്കുന്നത്. റംസാന്‍ നോമ്പുകാലത്തിന് തൊട്ടുമുമ്പായതിനാല്‍ പൊതുപരിപാടികള്‍ക്ക് സാധ്യത കുറവാണ്. 2008ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു.
Discussion about this post