Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സിപിഎം മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് ഏകദേശ ധാരണയായി

by Punnyabhumi Desk
May 23, 2016, 12:53 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സിപിഎം മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് ഏകദേശ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യും. ധനകാര്യവകുപ്പ് തോമസ് ഐസക്ക, പൊതുമരാമത്ത് ജി.സുധാകരനും ഭരിക്കും. സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കെ.കെ.ശൈലജ (ആരോഗ്യം), ഇ.പി.ജയരാജന്‍ (വ്യവസായം), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി), എ.സി.മൊയ്തീന്‍ (സഹകരണം), ടി.പി.രാമകൃഷ്ണന്‍ (തൊഴില്‍, എക്‌സൈസ്), ജെ.മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്, തുറമുഖം) കെ.ടി.ജലീല്‍ (ടൂറിസം) എന്നിങ്ങനെയാണ് മന്ത്രിസ്ഥാനങ്ങള്‍. എ.കെ.ബാലന് പട്ടികവര്‍ഗക്ഷേമത്തിന് പുറമേ തദ്ദേശസ്വയംഭരണ വകുപ്പു കൂടി ഉണ്ടാകും. യുഡിഎഫ് മന്ത്രിസഭയില്‍ മൂന്നു മന്ത്രിമാര്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശസ്വയംഭരണ വകുപ്പ് ഒറ്റവകുപ്പാക്കി മാറ്റും. മന്ത്രിസ്ഥാനം ലഭിക്കാതിരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം.മണി ചീഫ് വിപ്പ് ആകും. ഐസക്കും ബാലനും സുധാകരനും 2006-ലെ വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. സെക്രട്ടറിയേറ്റ് തീരുമാനിച്ച മന്ത്രിമാരുടെ പട്ടിക സംസ്ഥാന സമിതി അംഗീകരിച്ചു.

എട്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു. 19 അംഗ മന്ത്രിസഭ എന്ന് ഇടതുമുന്നണി നേതൃയോഗവും ഔപചാരികമായി തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സിപിഎമ്മില്‍ നിന്നു 12 പേര്‍ മന്ത്രിസഭയിലുണ്ടാകും. മന്ത്രിമാരെ തീരുമാനിക്കാന്‍ സിപിഐയുടെ നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങളും ഇന്ന് നടക്കും. ബുധനാഴ്ചത്തെ സത്യപ്രതിജ്ഞ ചടങ്ങും മന്ത്രിസഭയുടെ തുടര്‍പ്രവര്‍ത്തനവും ആര്‍ഭാടരഹിതമാക്കാനാണ് എല്‍ഡിഎഫ് തീരുമാനം.

കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ സിപിഐയുടെ നിയമസഭാകക്ഷി നേതാവാകുമെന്നാണ് റിപ്പോര്‍ട്ട്. വി.എസ്.സുനില്‍കുമാര്‍, പി.തിലോത്തമന്‍, കെ.രാജു എന്നിവര്‍ മന്ത്രിമാരായേക്കും. മുതിര്‍ന്ന നേതാക്കളാ. സി.ദിവാകരന്റെയും മുല്ലക്കര രത്‌നാകരന്റെയും പേരുകളും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കൊല്ലം ജില്ലാ കമ്മിറ്റി മുല്ലക്കരയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്തുണ്ട്. എന്നാല്‍ മൂന്ന് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കട്ടെ എന്ന പാര്‍ട്ടി തീരുമാനത്തില്‍ ഇളവ് ലഭിച്ച മത്സരിച്ചവര്‍ മന്ത്രിമാരാകേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കോണ്‍ഗ്രസ്-എസിന്റെ മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി തന്നെ. ജനതാദള്‍-എസില്‍ മാത്യു ടി. തോമസും കെ.കൃഷ്ണന്‍കുട്ടിയും മന്ത്രിയാകാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറിയിട്ടില്ല. എന്‍സിപിയില്‍ തോമസ് ചാണ്ടിയും, എ.കെ.ശശീന്ദ്രനും മന്ത്രമാരാകാന്‍ രംഗത്തുണ്ട്. ഇവരുടെ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ ശരത് പവാറിന് അന്തിമ തീരുമാനം വിട്ടു.

വകുപ്പുകള്‍ പങ്കുവെക്കുന്നത് ബുധനാഴ്ച രാവിലെ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളിലൂടെയായിരിക്കും. അതിനിടെ, മന്ത്രിമാരുടെ പഴ്‌സനേല്‍ സ്റ്റാഫംഗങ്ങളുടെ എണ്ണം 25 ആയി നിജപ്പെടുത്താന്‍ ഇടതു മുന്നണിയില്‍ ധാരണയായി. 60 വയസ് പിന്നിട്ടവരെ സ്റ്റാഫുകളാക്കില്ല. സത്യപ്രതിജ്ഞ ചടങ്ങും ലളിതമായിരിക്കും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies