തായ്‌പേയ്: തായ്‌ലന്‍ഡില്‍ സ്‌കൂളിലെ ഡോര്‍മിറ്ററിയിലുണ്ടായ തീപിടുത്തത്തില്‍ 18 വിദ്യാര്‍ഥിനികള്‍ വെന്തുമരിച്ചു. ഞായറാഴ്ച രാത്രി വീംഗ്പാപാവോ ജില്ലയിലെ പിതാകിയാര്‍ട്ട് വിത്തായ സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ഡോര്‍മിറ്ററിയിലാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
രണ്ടുനില ഡോര്‍മിറ്ററിയില്‍ അഞ്ചു വയസിനും പന്ത്രണ്ടു വയസിനുമിടയിലുള്ള 38 വിദ്യാര്‍ഥിനികളാണ് ഉണ്ടായിരുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.












