തിരുവനന്തപുരം: പന്തളം മുനിസിപ്പാലിറ്റിയിലെ കുരമ്പാല ടൗണ്‍ വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 14ന് നടത്തും. ഇതു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
മെയ് 27 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. മെയ് 28 ന് പത്രികകളുടെ സൂക്ഷമ പരിശോധന നടത്തും. സ്ഥാനാര്‍ത്ഥിത്വം മെയ് 30 വരെ പിന്‍വലിക്കാം. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് പോളിംഗ് സമയം. പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ തിരഞ്ഞെടുപ്പിന്റെ വരണാധികാരിയും പന്തളം നഗരസഭാ സെക്രട്ടറി അസിസ്റ്റന്റ് വരണാധികാരിയും ആയിരിക്കും.












