ന്യൂയോര്‍ക്ക്: ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി(74) അന്തരിച്ചു. അരിസോണയിലെ ഫീനിക്‌സിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവുമാണ്. പാര്‍ക്കിന്‍സണ്‍ രോഗത്തെത്തുടര്‍ന്ന് 36 വര്‍ഷമായി ചികിത്സയിലായിരുന്നു.
അമേരിക്കയിലെ ലൂയിസ് വില്ലയില്‍ 1942 ജനുവരി 17നായിരുന്നു മുഹമ്മദ് അലിയുടെ ജനനം. കാഷ്യസ് മാര്‍സലസ് ക്ലേ സീനിയര്‍-ഒഡേസ ഗ്രേഡി ക്ലേ ദമ്പതികളുടെ മകനാണ്. 26-ാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം മുഹമ്മദ് അലി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
Discussion about this post