ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ വ്യാപാര മേഖലയിലും സൈനിക ചെക്ക്പോസ്റ്റിലുമുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 22 കൊല്ലപ്പെട്ടു. എഴുപതോളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിക്കേറിയ വ്യാപാര മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിക്കുകയായിരുന്നു.
രണ്ടാമത്തെ ആക്രമണം സൈന്യത്തിന്റെ പ്രധാന ചെക്ക് പോസ്റ്റിലായിരുന്നു . ചാവേര്‍ഭടന്‍ നടത്തിയ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ ഐഎസ് തീവ്രവാദികളാണ് സംശയിക്കുന്നത്.
Discussion about this post