തിരുവനന്തപുരം : ബി.പി.സി.എല്‍ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംമ്പറിലായിരുന്നു കൂടിക്കാഴ്ച.
ബി.പി.സി.എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ്. വരദരാജന്‍, കൊച്ചിന്‍ റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍, ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, എം.വി. പ്രഭാകരന്‍, രാഹുല്‍ ടണ്‍ഡന്‍ തുടങ്ങിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ബി.പി.സി.എല്ലിന്റെ പ്രവര്‍ത്തന രീതികളെ കുറച്ച് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് വിശദീകരിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനിനെറ്റോ, പ്രിന്‍സിപ്പള്‍ സെക്രട്ടറിപി.എച്ച് കുര്യന്‍, മുഖ്യമന്ത്രിയുടെ സെകട്ടറി എം.ശിവശങ്കര്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.












