ഫ്‌ളോറിഡ: പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി ഫ്‌ളോറിഡയില്‍ വെടിയേറ്റു മരിച്ചു. അമേരിക്കന്‍ പോപ്പ് ഗായികയായ ക്രിസ്റ്റീനയ്ക്ക് ഇരുപത്തിരണ്ട് വയസായിരുന്നു.
ഒരു സംഗീത പരിപാടിക്കു ശേഷം ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കുന്നതിനിടെ ആരാധകരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ക്രിസ്റ്റിനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് അയാള്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റീനയെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങി.
Discussion about this post