അബുദാബി: യുഎഇയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ടു പേര് മരിച്ചു. ഞായറാഴ്ചയാണ് സംഭവം. ഹെലികോപ്റ്ററിന്റെ പൈലറ്റും കോ-പൈലറ്റുമാണ് മരിച്ചതെന്ന് യുഎഇ സൈനിക വിഭാഗം അറിയിച്ചു. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ പരിശോധന നടത്തവെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. കഴിഞ്ഞ മാസവും യുഎഇയില്‍ പരിശീലന പറക്കലിനിടെ സൈനിക വിമാനം തകര്‍ന്നു വീണ് രണ്ടു പേര് മരിച്ചിരുന്നു.
Discussion about this post