തിരുവനന്തപുരം: ഈ വര്‍ഷത്തെ അന്തര്‍ ദേശീയ യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 21) തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 6.30ന് ആരോഗ്യ ആയുഷ്സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും.
വി.എസ്. ശിവകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂര്‍ എം.പി, മേയര്‍ വി.കെ.പ്രശാന്ത്, ആയുഷ് സെക്രട്ടറി ഡോ. ബി.അശോക് തുടങ്ങിയവര്‍ പങ്കെടുക്കും. രാവലെ 6.30 മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും
Discussion about this post