ചെന്നൈ: ഇന്‍ഫോസിസ് ഉദ്യോഗസ്ഥ വെട്ടേറ്റു മരിച്ചു. ചൂളൈമേട് സ്വദേശിനി സ്വാതി(24)യാണ് കൊല്ലപ്പെട്ടത്. ജോലി സ്ഥലത്തേക്ക് പോകുന്നതിനായി നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന സ്വാതിയെ അടുത്തെത്തിയ യുവാവ് വെട്ടുകയായിരുന്നു. മുഖത്തും കഴുത്തിലും മാരകമായി മുറിവേറ്റ സ്വാതി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി.












