ന്യൂഡല്‍ഹി: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷസ്ഥാനം രാജിവച്ച അഞ്ജുബോബി ജോര്‍ജ്ജ് കേന്ദ്ര സര്‍ക്കാരിന്റെ കായിക സമിതിയില്‍ അംഗമായി, ഖേലോ ഇന്ത്യ ദേശിയ സമിതി അംഗമായാണ് അഞ്ജുവിനെ തെരഞ്ഞെടുത്തത്.
ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കി. കായിക സെക്രട്ടറി തലവനായുള്ള സമിതിയില്‍ അഞ്ജുവിനെ കൂടാതെ ബാറ്റ്മിന്റന്‍ താരം പുല്ലേല ഗോപീചന്തുമുണ്ട്. കായിക മന്ത്രി ഇ.പി.ജയരാജനുമായുള്ള അഭിപ്രായ വ്യത്യാസത്തേത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച്ച അഞ്ജു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു.
Discussion about this post