മഡ്രിഡ് : അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിക്ക് നികുതിവെട്ടിപ്പു കേസില്‍ സ്‌പെയിനിലെ കോടതി 21 മാസം തടവും 20 ലക്ഷം യൂറോ (ഏകദേശം 13.2 കോടിരൂപ) പിഴയും ശിക്ഷ വിധിച്ചു.
2007നും 2009നും ഇടയ്ക്കു പ്രതിഫലമായി ലഭിച്ച പണത്തില്‍ 42 ലക്ഷം യൂറോ നികുതിയിനത്തില്‍ വെട്ടിച്ചെന്നാണു കേസ്. മെസ്സിയുടെ പിതാവ് ജോര്‍ജി ഹൊറാസിയോയ്ക്കും 21 മാസം തടവും 15 ലക്ഷം യൂറോ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
എന്നാല്‍, ക്രിമിനല്‍ അല്ലാത്ത കേസുകളില്‍ രണ്ടു വര്‍ഷത്തില്‍ താഴെ തടവു വിധിച്ചാല്‍ ശിക്ഷ അനുഭവിക്കേണ്ടതില്ലെന്ന സ്‌പെയിനിലെ നിയമം അനുസരിച്ച് മെസ്സിയും പിതാവും തടവുശിക്ഷ അനുഭവിക്കേണ്ടി വരില്ല.
Discussion about this post