തിരുവനന്തപുരം: തിരുവള്ളുവരുടെ ‘തിരുക്കുറള്‍’ പുസ്തകത്തിന്റെ മലയാള പരിഭാഷ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കി. വൈലോപ്പള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കെ മുരളീധരന്‍ എംഎല്‍എയ്ക്ക് നല്‍കി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.
കെ ജി ചന്ദ്രശേഖരന്‍ നായരാണ് പുസ്തകത്തിന്റെ വ്യാഖ്യാനവും വിവര്‍ത്തനവും നടത്തിയത്. യോഗത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം ആര്‍ തമ്പാന്‍ അധ്യക്ഷനായി. ജി മാധവന്‍നായര്‍, എം മുത്തുരാമന്‍, ഡോ ഷിബു ശ്രീധരന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Discussion about this post