തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും എന്‍.സി.എസ്.എംഉം ഇന്ത്യ സ്റ്റെം ഫൗണ്ടേഷനുമായി ചേര്‍ന്ന് വേള്‍ഡ് റോബോട്ടിക് ഒളിമ്പ്യാഡ് 2016 ന്റെ ഭാഗമായി റീജിയണല്‍ റോബോട്ടിക് ഒളിമ്പ്യാഡ് തിരുവനന്തപുരത്ത് നടത്തും.
സെപ്തംബര്‍ 24, 25 തീയതികളിലായി ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ (പ്ലാനറ്റേറിയം) നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി www.wroindia.org എന്ന വെബ്‌സൈറ്റില്‍ സെപ്തംബര്‍ 16 ന് മുമ്പ് അപേക്ഷിക്കണം. പങ്കെടുക്കാന്‍ താത്പര്യമുള്ള സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന ക്യാമ്പ് ആഗസ്റ്റ് 20നും 21നും ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ ഇന്നോവേഷന്‍ ഹബ്ബില്‍ നടത്തും. താത്പര്യമുള്ളവര്‍ അന്ന് രാവിലെ ഒന്‍പത് മണിക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ എത്തണം. എലമെന്ററി, ജൂനിയര്‍, സീനിയര്‍, അഡ്വാന്‍സ്ഡ്, റോബോട്ടിക് ചലഞ്ച് എന്നിങ്ങനെ വ്യത്യസ്തമായ ഇനങ്ങളില്‍ ഒന്‍പത് മുതല്‍ 25 വയസുവരെ ഉള്ളവര്‍ക്ക് പങ്കെടുക്കാം.
വിശദ വിവരങ്ങള്‍ക്ക് ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 9497676024, 04712306024, 2306025.
Discussion about this post