റിയോ ഡി ഷാനെറോ: റിയോ ഒളിമ്പിക്സ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് വെള്ളി. ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ കരോളിന മരീനോട് ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കു സിന്ധു പൊരുതിത്തോറ്റു. സ്കോര്‍: 19-21, 21-12, 21-15.
ആദ്യ ഗെയിം സിന്ധു സ്വന്തമാക്കിയെങ്കിലും രണ്ടും മൂന്നും ഗെയിമുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് മരീന്‍ സ്വര്‍ണം നേടിയത്. ഇതോടെ സിന്ധു ഒളിമ്പിക്സില്‍ വെള്ളിനേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി. 2012 ലണ്ടന്‍ ഒളിമ്പിക്സ് ബാഡ്മിന്റണില്‍ സൈന നെഹ്വാളിന് വെങ്കലം ലഭിച്ചിരുന്നു.
Discussion about this post