മെല്‍ബണ്‍ : കേരളാ ഹിന്ദു സൊസൈറ്റി ഓഫ് മെല്‍ബണിന്റെയും മെല്‍ബണ്‍ ബാലഗോകുലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഷ്ടമി രോഹിണി ആഘോഷത്തിന്റെ ഭാഗമായുള്ള ശ്രീകൃഷ്ണ ജയന്തി ചടങ്ങുകള്‍ ആഗസ്റ്റ് 27 ശനിയാഴ്ച മെല്‍ബണില്‍ നടക്കും. ഉച്ചകഴിഞ്ഞ് 3 മണിയോടെ ശിവ വിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രയോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. നൂറുകണക്കിന് ബാലികാ ബാലന്മാര്‍ കൃഷ്ണയും, രാധയും, കുചേലനും, മറ്റു പുരാണ കഥാപാത്രങ്ങളുമായി വേഷമിടുന്ന ശോഭായാത്രയില്‍ നൂറിലേറെ ഭക്തജനങ്ങള്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു പങ്കുചേരും. ശോഭായാത്രയുടെ സമാധാനത്തോടെ ഉറിയടിയും, കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. വൈകിട്ട് 8 മണിയോടെ പ്രസാദവിതരണവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ശ്രീകൃഷ്ണ ജയന്തിയാഘോഷങ്ങളില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി 0470641265, 0425418659 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Discussion about this post