തിരുവനന്തപുരം: റിയോ ഒളിംപിക്‌സ് മാരത്തോണിനിടെ കുടിവെള്ളം ലഭിച്ചില്ലെന്ന ഒ.പി. ജെയ്ഷയുടെ പരാതിയിന്‍മേല്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന് കത്തയച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇപ്പോള്‍ ബംഗളൂരുവില്‍ ചികിത്സയിലുള്ള ജയ്ഷയെ മന്ത്രി ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതി ആരാഞ്ഞു. ജയ്ഷയ്ക്ക് എല്ലാവിധ സഹായവും നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും മന്ത്രി അറിയിച്ചു.
Discussion about this post