തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതി ബില്ലിനെതിരേ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങിയ ദേശീയ ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. വെള്ളിയാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്.
പാല്‍, പത്രം, ആശുപത്രി, വിവാഹം തുടങ്ങിയ സര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിഎംഎസ് പണിമുടക്കില്‍നിന്നു വിട്ടുനില്‍ക്കും.
പണിമുടക്കിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ട്രഷറി ആസ്ഥാനത്തിനു മുന്നില്‍ പ്രത്യേകമായി തയാറാക്കുന്ന പന്തലില്‍ സംഘടിപ്പിക്കുന്ന ധര്‍ണയില്‍ വിവിധ ട്രേഡ് യൂണിയനുകളുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ടെക്‌നോപാര്‍ക്, ഇസ്രോ ജീവനക്കാര്‍ പണിമുടക്കില്‍ സഹകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.













