ദുബായ്: ലോകോത്തര കലാപ്രകടനങ്ങളുടെ രംഗവേദി ആയി ദുബായ് മാറുന്നു. ദുബായ് ഡൗണ്‍ ടൗണില്‍ നിര്‍മ്മിച്ച ഓപ്‌റ ഹൗസ് പൊതുജനങ്ങങ്ങള്‍ക്കായി തുറന്നുകൊടുത്തു. സ്പാനിഷ് കലാകാരന്‍ പ്‌ളാസിഡോ ഡോമിങ്ങോയുടെ നേതൃത്വത്തില്‍ നടന്ന കലാപ്രകടനങ്ങളോടെയാണ് ഓപ് റ ഹൗസിന്റെ ഉദ്ഘാടനം നടന്നത്.
വിവിധ സംസ്‌കാരങ്ങല്‍ ഒരുമിക്കുന്ന ദുബായ് നഗരത്തില്‍ ലോകോത്തര കലാപ്രകടനങ്ങള്‍ക്കും വേദി ഒരുങ്ങി. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്ജ് ഖലീഫക്ക് സമീപം ദുബായ് ഡൗണ്‍ ടൗണില്‍ നിര്‍മ്മിച്ച ഓപ് റ ഹൗസ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.
അറബ് രാജ്യങ്ങളില്‍ നിന്ന് യു.എ.ഇയെ വേറിട്ട് നിര്‍ത്തുന്നത് സാംസ്‌കാരിക വൈവിധ്യം ആണെന്ന് ഓപ് റ ഹൗസില്‍ ഉദ്ഘാടന ചടങ്ങിന് മുമ്പായി സന്ദര്‍ശനം നടത്തിയ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിറഞ്ഞ സദസ്സില്‍ സ്പാനിഷ് കലാകാരന്‍ പ്‌ളാസിഡോ ഡോമിങ്ങോയുടെ നേതൃത്വത്തില്‍ നടന്ന കലാപ്രകടനങ്ങളോടെയായിരുന്നു ഓപ് റ ഹൗസിന്റെ ഉദ്ഘാടനം നടന്നത് സ്റ്റേജില്‍ നടക്കുന്ന കലാപരിപാടികള്‍ എവിടെയിരുന്നാലും വ്യക്തമായി കാണാവുന്ന തരത്തില്‍ 2000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് ഓപ് റ ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത്. പരമ്പരാഗത അറേബ്യന്‍ ഉരുവിന്റെ മാതൃകയില്‍ ആധുനികതയും പരമ്പരാഗതസംസ്‌കാരങ്ങളും സംയോജിപ്പിച്ചാണ് ഓഡിറ്റോറിയത്തിന്റെ രൂപകല്പന ചെയ്തിട്ടുള്ളത്. മരം കൊണ്ട് നിര്‍മ്മിച്ച കൈവരികളും മെറൂണ്‍ നിറത്തിലുള്ള തുകല്‍ ഇരിപ്പിടങ്ങലുമെല്ലാം ഓഡിറ്റോറിയത്തിന്റെ ചാരുത വര്‍ധിപ്പിക്കുന്നു.
അത്യാധുനിക ശബ്ദ സംവിധാനങ്ങള്‍ ആണ് ഇവിടെ ഉപഗോഗിക്കുന്നത്. അടുത്ത നാലുമാസം വിവിധ തരത്തിലുള്ള ലോകോത്തര കലാപ്രകടനങ്ങള്‍ക്കും ഓപ് റ ഹൗസ് വേദിയാകും. ഒക്ടോബര്‍ 15 ന് ഇന്ത്യന്‍ സംഗീതജ്ഞ അനൗഷ്‌ക ശങ്കറിന്റെ സംഗീത പരിപാടിയും ഇവിടെ നടക്കും. 250 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്.
Discussion about this post