അമൃത്സര്‍: സ്‌കൂള്‍ വാന്‍ കനാലിലേക്ക് മറിഞ്ഞ് എട്ടു കുട്ടികള്‍ മരിച്ചു 15 കുട്ടികള്‍ക്ക് പരിക്കേറ്റു. പഞ്ചാബിലെ അമൃത്സറില്‍ അമൃത്സറില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ മുഹാവ ഗ്രാമത്തിലാണ് ഉച്ചയോടെ അപകടം നടന്നത്.
നേഷ്തായിലെ ഡിഎവി പബ്ലിക് സ്‌കൂളിന്‍റെ വാനാണ് അപകടത്തില്‍പ്പെട്ടത്. കൈവരിയില്ലാത്ത പാലത്തില്‍ നിന്ന് വാന്‍ കനാലിലേക്ക് മറിയുകയായിരുന്നു. ഏഴിനും 14 നും ഇടയില്‍ പ്രായമായ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വാനിന്‍റെ ഡ്രൈവര്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.












