വാഷിങ്‌ടണ്‍: ശീതയുദ്ധകാലത്തെ അനുസ്‌മരിപ്പിച്ച്‌റഷ്യന്‍ചാരവലയത്തിലെ പന്ത്രണ്ടാമന്‍യുഎസില്‍പിടിയിലായെന്നു റിപ്പോര്‍ട്ട്. ദ്‌വാള്‍സ്‌ട്രീറ്റ്‌ജേണലാണ്‌ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്‌തത്. രഹസ്യം ചോര്‍ത്തിയ 10 റഷ്യക്കാരെ യുഎസ്‌തിരിച്ചയച്ചു നാലുദിവസത്തിനു ശേഷമാണ്‌ഈ വാര്‍ത്ത.
ഇരുപത്തിമൂന്നുകാരനാണ്‌പിടിയിലായതെന്നു റിപ്പോര്‍ട്ടില്‍പറയുന്നു. ഇയാളുടെ പേരുവിവരങ്ങള്‍അറിവായിട്ടില്ല. 2009 ഒക്‌ടോബറില്‍ഇയാള്‍യുഎസില്‍എത്തിയതു മുതല്‍എഫ്‌ബിഐ അധികൃതര്‍യുവാവിനെ നിരീക്ഷിച്ചു വരികയാണെന്നും പേരു വെളിപ്പെടുത്താത്ത യുഎസ്‌ഉന്നത ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ചു പത്രം റിപ്പോര്‍ട്ടു ചെയ്‌തു.
റഷ്യയ്‌ക്കു വേണ്ടി രഹസ്യങ്ങള്‍ചോര്‍ത്തിയപത്തംഗ ചാര സംഘത്തെ കഴിഞ്ഞ മാസം 27നാണ്‌യുഎസില്‍അറസ്‌റ്റ്‌ചെയ്‌തത്.
ഒരാള്‍സൈപ്രസിലും പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയിരുന്നു. ചാരവൃത്തി ആദ്യം റഷ്യ നിഷേധിച്ചിരുന്നു. യുഎസിനു ചാരപ്പണി ചെയ്‌തതിനു റഷ്യയില്‍തടവില്‍കഴിയുന്ന നാലു പേരെ വിട്ടയച്ചു പകരം യുഎസില്‍പിടിയിലായ പത്തു റഷ്യക്കാരെ രക്ഷപ്പെടുത്തുക എന്ന രഹസ്യധാരണ പിന്നീടാണു ഇരുരാജ്യങ്ങള്‍ക്കുമിടയില്‍രൂപപ്പെട്ടത്. ഇതു പ്രകാരം യുഎസും റഷ്യയും കഴിഞ്ഞയാഴ്‌ച പിടിയിലായ ചാരന്മാരെ കൈമാറ്റം നടത്തുകയായിരുന്നു.
Discussion about this post