കാന്‍പൂര്‍: അഞ്ഞൂറാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ന്യൂഡീലന്‍ഡിനെ 197 റണ്‍സിന് തോല്‍പ്പിച്ചു. കാന്‍പൂരില്‍ നടന്ന ടെസ്റ്റില്‍ 434 റണ്‍സിന്റെ വിജയലക്ഷ്യത്തിലെത്താനാകാതെ 236 റണ്‍സിന് ന്യൂസിലന്‍റിന്‍റെ ബാറ്റ്സ്മാന്‍മാരെല്ലാം എല്ലാവരും പുറത്തായി.
ഇന്ത്യയ്ക്കു വേണ്ടി അശ്വിന്‍ 35.3 ഓവറില്‍ 132 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. അശ്വിന്റെ തകര്‍പ്പന്‍ ബോളിങ്ങാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. മുഹമ്മദ് ഷാമിയുടെ അടുത്തടുത്ത പന്തുകളില്‍ വാട്‌ലിങ് (18) മാര്‍ക് ക്രെയ്ഗ് (1)എന്നിവര്‍ പുറത്തായി. 80 റണ്‍സെടുത്ത ലൂക്ക് റോങ്കിയെ രവീന്ദ്ര ജഡേജ പുറത്താക്കി.
കിവീസ് 4ന് 93 റണ്‍സ് എന്നനിലയിലാണ് അവസാന ദിനമായ ഇന്ന് ന്യൂസീലന്‍ഡ് ബാറ്റിങ് തുടങ്ങിയത്.
Discussion about this post