തിരുവനന്തപുരം: ഒക്ടോബറില്‍ തെലുങ്കാനയില്‍ നടക്കുന്ന 62ാമത് ദേശീയ സ്‌കൂള്‍ അണ്ടര്‍ 19 ആണ്‍ പെണ്‍ വിഭാഗം വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലേക്കുളള സംസ്ഥാന സ്‌കൂള്‍ ടീം തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30 ന് തൃശ്ശൂര്‍ വി.കെ. എന്‍ മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.
പങ്കെടുക്കാന്‍ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ പ്രഥമാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച നാഷണല്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് (മൂന്ന് എണ്ണം), അവസാന വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് (മൂന്ന് എണ്ണം), ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (മൂന്ന് എണ്ണം) എന്നിവ സഹിതം 30 ന് രാവിലെ എട്ട് മണിയ്ക്ക് തൃശ്ശൂര്‍ വി.കെ. എന്‍ മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം
Discussion about this post