ബര്‍ലിന്‍: മധ്യജര്‍മനിയിലെ ബോഹും നഗരത്തിലെ യൂണിവേഴ്‌സിറ്റി ആശുപത്രിക്ക് തീപിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഏഴുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഇന്നു പുലര്‍ച്ചെ പ്രാദേശിക സമയം 2.35 നാണ് ആശുപത്രിയിലെ ഒരു മുറിയില്‍ തീപിടുത്തമുണ്ടായത്.
ഇതുവരെ തീയണയ്ക്കാന്‍ സാധിച്ചിട്ടില്ലെന്നാണു റിപ്പോര്‍ട്ടുകള്‍.ഏതാണ്ട് ഇരുനൂറിലധികം അഗ്‌നിശമന സേനാംഗങ്ങളും പോലീസുകാരും രക്ഷാപ്രവര്‍ത്തനത്തിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു അഗ്‌നിശമന സേനാ തലവന്‍ ഗോട്ട്ഫ്രീഡ് വിംഗളര്‍ ഷ്‌ളോസ് പറഞ്ഞു. ആശുപത്രിയുടെ ഒരു നില മുഴുവന്‍ കത്തി നശിച്ചതായാണ് വിവരം.
ബെര്‍ഗ്മാന്‍ഷൈല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ 650 ബെഡുകളാണുള്ളത്. ഇതില്‍ നൂറുപേരെ അടിയന്തരമായി ആശുപത്രിയില്‍ നിന്നും വിട്ടയച്ചു. 80 പേരെ അടുത്തുള്ള ആശുപത്രികളിലേക്കു മാറ്റിയിട്ടുണ്ട്. ആശുപത്രിയും ചുറ്റുപാടും പോലീസ് വലയത്തിലാണ്.
Discussion about this post