തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് ഹിന്ദുവിശ്വാസികളായ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള ഓരോ അംഗങ്ങളുടെയും, മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് ഹിന്ദുവിശ്വാസികളായ രണ്ടംഗങ്ങളുടെയും തിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 17ന് നിയമസഭാ കോംപ്ലക്‌സില്‍ നടക്കും. നിയമസഭയിലെ ഹിന്ദു എം.എല്‍.എമാര്‍ അംഗങ്ങളെ തിരഞ്ഞെടുക്കും. കരട് വോട്ടര്‍പട്ടികയിലെ ആക്ഷേപങ്ങള്‍ പരിശോധിച്ച് അന്തിമ വോട്ടര്‍പട്ടിക ഒക്‌ടോബര്‍ ആറിന് പ്രസിദ്ധീകരിക്കും. ഏഴിന് രാവിലെ 10 മണിമുതല്‍ മൂന്നുമണിവരെ റിട്ട. ജില്ലാ ജഡ്ജി എം. രാജേന്ദ്രന്‍ നായര്‍ മുമ്പാകെ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധനയും അന്തിമലിസ്റ്റ് പ്രസിദ്ധീകരണവും എട്ടിന് നടക്കും. 13ന് ഉച്ചക്ക് മൂന്ന് മണിക്ക് മുമ്പ് പത്രിക പിന്‍വലിക്കാം. 14ന് അന്തിമ സ്ഥാനാര്‍ഥിപട്ടിക പ്രസിദ്ധീകരിക്കും.
17ന് വൈകിട്ട് നാലിന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. നോമിനേഷന്‍ ഫോമുകള്‍ റവന്യു (ദേവസ്വം) വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ജയശ്രീയുടെ ഓഫീസില്‍ (സെക്രട്ടേറിയറ്റ് അനക്‌സ് 2, ഒന്നാംനില) പ്രവൃത്തിദിവസങ്ങളില്‍ ലഭിക്കും. വോട്ടര്‍പട്ടികയും ഇവിടെ പരിശോധിക്കാം. ഫോണ്‍: 0471 2518397, 2518147.












