ഗ്വണ്ടനാമോ: മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന മാത്യു കൊടുങ്കാറ്റ് ഹെയ്തിയില്‍ ഇതുവരെ 264 പേരുടെ ജീവന്‍ അപഹരിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയതാണ് മരണസംഖ്യ കൂടാന്‍ കാരണം. കനത്തമഴയെത്തുടര്‍ന്ന് കൃഷിയിടങ്ങള്‍ക്കും വീടുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ഗതാഗത വാര്‍ത്താ സംവിധാനങ്ങള്‍ താറുമാറായി. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. ബാരക്കോവ ടൂറിസ്റ്റ് സങ്കേതത്തിനു കനത്ത നാശം നേരിട്ടു.
മാത്യു കൊടുങ്കാറ്റ് അടുത്തെത്തിയതിനെ തുടര്‍ന്ന് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ പ്രസിഡന്റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Discussion about this post