ബാങ്കോക്ക്: തായ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് (88) നാടുനീങ്ങി. ലോകത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന രാജാവ് ആയിരുന്നു അദ്ദേഹം. നീണ്ട എഴുപതു വര്‍ഷമാണ് അദ്ദേഹം ആ പദവിയിലുണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് സിരിരാജ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ദീര്‍ഘകാലമായി രോഗാവസ്ഥയിലായിരുന്നു.
64 വയസുകാരനായ മകന്‍ മഹാവജ്ര ലോങ്‌കോണ്‍ അടുത്ത രാജാവായി ചുമതലയേല്‍ക്കും. സിരികിത് കിതിയകാര ആണു ഭാര്യ. മഹാചാക്രി സിരിതോണ്‍, ഉബോല്‍രത്‌ന രാജകന്യ, ചുലബോണ്‍ വലൈലക് എന്നിവരാണ് മറ്റു മക്കള്‍. രാജ്യത്ത് ഒരു വര്‍ഷത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. തായ്‌ലന്‍ഡിലെ ഛാക്രി രാജവംശത്തിലെ ഒന്‍പതാമത്തെ രാജാവായിരുന്നു ഭൂമിബോല്‍ അതുല്യതേജ്.
Discussion about this post